പക്ഷാഘാതം: സമഗ്രപരിചരണത്തിനായി മേയ്ത്ര ഹോസ്പിറ്റലില്‍ പ്രത്യേക യൂണിറ്റ് ആരംഭിച്ചു
കോഴിക്കോട്: പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കെ, പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ സമ്പൂര്‍ണ്ണ പരിചരണം ലക്ഷ്യമാക്കി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സമഗ്ര പക്ഷാഘാത മാനേജ്‌മെന്റ് യൂണിറ്റ് ആരംഭിച്ചു. പക്ഷാഘാതം സംഭവിച്ചവരുടെ പുനരധിവാസ ചികിത്സാപദ്ധതികളടക്കം ശാസ്ത്രീയവും സമഗ്രവുമായ സംവിധാനങ്ങളാണ് യൂണിറ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ചാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കാന്‍സറും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന രോഗമായി പക്ഷാഘാതം മാറിയിരിക്കുന്നു. രോഗം വന്നാല്‍ ആദ്യ മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്നിരിക്കെ ഉടന്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാനും...









