കെ പോൾ തോമസിന് ദേശീയ അവാർഡ്
കൊച്ചി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) ഏർപ്പെടുത്തിയ അടൽ പെൻഷൻ യോജന ബിഗ് ബിലീവേഴ്സ് (എബിബി) 3.0 ൽ മികച്ച എം.ഡിക്കുള്ള ദേശീയ പുരസ്‌കാരം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം. ഡിയും സി.ഇ.ഒ യുമായ കെ പോൾ തോമസിന്. വിരമിക്കലിനു ശേഷവും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാൻ പി എഫ് ആർ ഡി എ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം ബോധവത്കരണ പരിപാടികളും അടൽ പെൻഷൻ യോജന, നാഷണൽ പെൻഷൻ സ്കീം എന്നിവയെക്കുറിച് ജനങ്ങൾക്ക് അവബോധം നല്കാൻ...








