കൊച്ചി: വസ്ത്ര നിർമാണ രംഗത്തെ പുതിയ ബ്രാൻഡായ എലാസിയയുടെ ലോഗോ പ്രകാശനം പ്രമുഖ സിനിമ നടനും മുൻ എംപിയുമായ ഇന്നോസ്ന്റ് നിർവ്വഹിച്ചു. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റർസ് സമ്മിറ്റിൽ വെച്ചായിരുന്നു പ്രകാശനം. യുവ സരഭകരായ മിഥിൻ ലാജ് ,അമൽലാജ് ചേർന്ന് ആരംഭിച്ചതാണ് ഈ സംരഭം, ഇന്നസെൻറ് മുഖ്യാതിഥി ആയ ചടങ്ങിൽ സിനി ആർടിസ്റ്റ് സിജോയ് വർഗീസ് സംബന്ധിച്ചു.
ബ്രാൻഡഡ് ക്വാളിറ്റി യിലുള്ള ഫാഷൻ വിസ്മയങ്ങൾ നിർമ്മിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുകയാണ്. അബഫ ഇന്റർനാഷണൽ ട്രേഡിങ് കമ്പനിയുടെ ബ്രാൻഡ് ആയ എലാസിയ കേരളത്തിലും കുവൈറ്റിലും വരും മാസങ്ങളിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ ഉള്ള തയാറെടുപ്പിലാണ് . സാധാരണകാരന്റെ സ്വപ്നങ്ങൾ പ്രാപ്തമാക്കുന്ന വിലയാണ് എലാസിയയെ വ്യത്യസ്തമാക്കുന്നത്.
വരുന്ന അഞ്ച് വർഷം കൊണ്ട് കൈരളിയുടെ ഫാഷൻ സ്വപ്നങ്ങളുടെ അവസാന വാക്ക് ആവുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡയറക്ടർമാരായ മിഥിൻലാജ് അമൽലാജ് എന്നിവർപറഞ്ഞു.