Thursday, November 30, 2023
BusinessLatest

വിപണിയിൽ പുത്തൻ ഉണർവ് പകരാൻ നൂതന ആശയവുമായി സി. എൻ. എസ്.


സംസ്ഥാനത്തേ റീട്ടെയിൽ ഷോപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  ഓൺലെൻ വിപണിയാണ് സി എൻ എസ്സിലൂടെ ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ലോഞ്ചിങ് ചലച്ചിത്ര താരങ്ങളായ ആന്റണി വർഗീസ് പെപ്പേ, അനാർക്കലി മരക്കാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
കേരളത്തിലെ റീട്ടെയിൽ ഷോപ്പുകളെ കേന്ദ്രീകരിച്ച് വിപണന രംഗത്തേക്ക് ചുവട് വെക്കുന്ന ഇ കോമെഴ്‌സ് അപ്ലിക്കേഷനായ ClearNSale-ന്റെ ഉദ്ഘാടന ചടങ്ങ് കോഴിക്കോട് ഹൈലൈറ്റ് ബിസ്സിനെസ്സ് പാർക്കിൽ വെച്ച് നടന്നു.
നൂതന ആശയങ്ങൾ വികസിപ്പിച്ചെടുത്ത് വൻകിട വിപണിയുടെ നിഴലിൽ പെട്ടു പോയ ചെറുകിട വ്യവസായങ്ങൾക്ക് സഹായകമാകുന്ന രീതിയിൽ ആണ് ക്ലിയർ N സെയിൽ ആവിഷ്കരിച്ചിട്ടുള്ളത്
പത്തുലക്ഷത്തിനു മുകളിൽ വരുന്ന വസ്തുക്കളാണ് സി എൻ എസ്സിലൂടെ ആവശ്യക്കാരുടെ വിരൽ തുമ്പിൽ എത്തിക്കാൻ തയ്യാറെടുക്കുന്നത്. അതേസമയം ഡിസ്‌കൗണ്ട് നിരക്കുകളും വില പേശി സാധനങ്ങൾ വാങ്ങുന്ന രീതിയും സി എൻ എസ്സിൽ ലഭ്യമാണ്.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ആന്റണി വർഗീസ് പെപ്പേ, അനാർക്കലി മരക്കാർ എന്നിവർ സി എൻ എസ് ആപ്പിന്റെ ആൻഡ്രോയ്ഡ്, ios സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു.
സി ഇ ഒ ഫസൽ അബൂബക്കർ, ഡയരക്ടർമാരായ ബഷീർ തുള്ളത്ത്,അബ്ദുൾ സലാം കുരിക്കൽ, ചലച്ചിത്ര നിർമ്മാതാവ് സി എച്ച് മുഹമ്മദ്‌, ശോബിക വെഡിങ് മാൾ ഡയരക്ടർ കെ ടി മുഹമ്മദ്‌, ശരീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട തുറമുഖ വികസന വകുപ്പ് ശ്രീ അഹമ്മദ്‌ ദേവർക്കോവിൽ നേരത്തെ നിർവഹിച്ചിരുന്നു.
ഉദ്ഘടനത്തിന്റെ ഭാഗമായി സമ്മാനപദ്ധതികൾ ഒരുക്കിയിരുന്നു.

Reporter
the authorReporter

Leave a Reply