നനഞ്ഞാലും കേടാകാത്ത പോളിമർ കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ തയ്യാറെടുത്ത് ആർബിഐ
ദില്ലി:രാജ്യത്ത് 10, 20 രൂപയുടെ പോളിമർ കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പോളിമർ (പ്ലാസ്റ്റിക്) നോട്ടുകളാണ് വിപണിയിൽ ഇറക്കുക. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ നീക്കത്തിലൂടെ പോളിമർ നോട്ടുകളുടെ ഉപയോഗക്ഷമതയും ദീർഘായുസും വിലയിരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ആകെ 3,000 കോടി രൂപ മൂല്യമുള്ള പോളിമർ നോട്ടുകളാണ് വിപണിയിലെത്തുക. പുതിയ പ്ലാസ്റ്റിക് നോട്ടുകൾ നിലവിലുള്ള പേപ്പർ കറൻസി...









