പാദരക്ഷാ നിര്‍മാണ മേഖല ഉണരുന്നു; അസംസ്‌കൃത വസ്തുക്കള്‍ ഇനി ഓണ്‍ലൈനിലും
കോഴിക്കോട്: പാദരക്ഷാ നിര്‍മാണങ്ങളുടെ ഹബ്ബായി കോഴിക്കോട് മാറുന്നു. കോഴിക്കോട് നഗരത്തിലും പരിസരത്തുമായി ചെറുതും വലുതുമായ നൂറിലേറെ പാദരക്ഷാ നിര്‍മാണ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. വി.കെ.സി ആയാലും ഒഡിസിയ ആയാലും പെല്ലാബോ ആയാലും ആളുകള്‍ ഇഷ്ടപ്പെടുന്ന മോഡലുകളെല്ലാം കോഴക്കോട്ടുനിന്നാണെന്നതാണ് പ്രത്യേകത. 2018ല്‍ ഇന്ത്യയിലാകെ നിര്‍മിക്കപ്പെട്ടത് 25.79 കോടി ജോഡി പാദരക്ഷകളാണ്. ലോകത്താകെ പാദരക്ഷാ നിര്‍മാണത്തിന്റെ 10 ശതമാനം ഇന്ത്യയിലാണ്. 2020-25 കാലഘട്ടത്തില്‍ 8.28 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. 9.7 ബില്യണ്‍ ഡോളര്‍ ആണ് ഇന്ത്യന്‍ ഫൂട് വെയര്‍ മാര്‍ക്കറ്റിന്റെ മൂല്യം. ഇതില്‍ ഗണ്യമായൊരു ഭാഗം...