കോഴിക്കോട്: ഡിസൈന്‍ മുതല്‍ ഇന്‍സ്റ്റലേഷന്‍ വരെയുള്ള സമ്പൂര്‍ണ പാര്‍പ്പിട നിര്‍മ്മാണ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന സെയ്ന്റ് ഗൊബെയിന്‍ മൈ ഹോം സ്റ്റോര്‍ വയനാട് റോഡില്‍ നടക്കാവില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൈ ഹോം സ്റ്റോറിലൂടെ കോഴിക്കോടുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ട് സേവനങ്ങള്‍ അനുഭവിക്കാം. ലളിതവും അനായാസവുമായി ഉപഭോക്താവിന് സൗകര്യം ലഭ്യമാക്കുന്നതിലാണ് കമ്പനിയുടെ മുന്‍ഗണന.
പാര്‍പ്പിട സേവനങ്ങളുമായി ബന്ധപ്പെട്ട് വര്‍ധിക്കുന്ന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി നൂതനവും സമഗ്രവുമായ പരിഹാര മാര്‍ഗങ്ങളാണ് സെയ്ന്റ് ഗൊബെയിന്‍ വികസിപ്പിച്ചിരിക്കുന്നത്. ഷവര്‍ ക്യുബിക്കിള്‍സ്, വിന്‍ഡോസ്, കിച്ചണ്‍ ഷട്ടറുകള്‍, വാര്‍ഡ്രോബ് ഷട്ടറുകള്‍, എല്‍.ഇ.ഡി കണ്ണാടികള്‍, ഗ്ലാസ് റൈറ്റിംഗ് ബോര്‍ഡുകള്‍, ജിപ്രോക് സീലിംഗ്, ഡ്രൈവാളുകള്‍, ടൈലിംഗ് ആന്റ് ഗ്രൗട്ടിംഗ് സൊല്യൂഷനുകള്‍, ജിപ്‌സം പ്ലാസ്റ്റര്‍, സെര്‍ട്ടയിന്‍ ടീഡ് റൂഫിംഗ് ഷിംഗിള്‍സ്, നൊവെലിയോ വാള്‍ കവറിംഗ്‌സ് തുടങ്ങിയ ഇതിലുള്‍പ്പെടുന്നു. ഡിസൈന്‍ മുതല്‍ ഇന്‍സ്റ്റലേഷന്‍ വരെയുള്ള ഈ സൊല്യൂഷനുകളെല്ലാം മൈഹോം എന്ന കുടക്കീഴില്‍ അവതരിപ്പിക്കുകയാണ് സെയ്ന്റ് ഗൊബെയിന്‍.
എക്‌സ്‌ക്ലൂസീവ് മൈ ഹോം സ്റ്റോര്‍ കോഴിക്കോട്ട് ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സെയ്ന്റ് ഗൊബെയിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹേമന്ത് ഖുരാന പറഞ്ഞു. അതിവേഗം വളരുന്ന വലിയ സാധ്യതകളുള്ള വിപണിയായ കോഴിക്കോടിനാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ വലിയ പ്രതീക്ഷയുണ്ട്.
ദക്ഷിണേന്ത്യയിലെ ചില്ലറ വില്‍പ്പന മേഖലയിലെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ സുപ്രധാനമായ നാഴികക്കല്ലാണ് പുതിയ സ്റ്റോറിന്റെ ഉദ്ഘാടനമെന്ന് സെയ്ന്റ് ഗൊബെയിന്‍ ഇന്ത്യ ബിസിനസ് ഹെഡ് കെ. ശ്രീഹരി പറഞ്ഞു.