Sunday, July 14, 2024
BusinessEducationLatest

ഐ എ ബി അംഗീകാരം ; ജി ടെക്ക് ചെയർമാൻ മെഹറൂഫ് മണലൊടി  ഏറ്റുവാങ്ങി.


കോഴിക്കോട് : യു കെ  ആസ്ഥാനമായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ബുക്ക് കീപ്പേഴ്‌സിന്റെ ( ഐ എ ബി) ലോകത്തെ ഏറ്റവും മികച്ച സെന്ററിനുള്ള അവാർഡ് ജി.ടെക്ക് ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ  മെഹ്റൂഫ് മണലൊടി ഏറ്റുവാങ്ങി. ജൂൺ 22 ന്  ബ്രിട്ടീഷ് പാർലമെൻറിൽ നടന്ന ചടങ്ങിൽ  യു കെ – എം പി  ഫാബിൻ ഹാമിൽടണിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. തുടർച്ചയായ എട്ടാം തവണയാണ്  ലോകത്തിലെ ബെസ്റ്റ് ഐ എ ബി  സെൻറർ അവാർഡ് ജി – ടെക്ക് ന് ലഭിക്കുന്നത്. ചടങ്ങിൽ മറ്റ് എം പി മാർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
അക്കൗണ്ടിംഗ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട  സർട്ടിഫിക്കേഷൻ ബോഡിയാണ് ഐ എ ബി. 21 വർഷങ്ങളായി ഐടി വിദ്യാഭ്യാസ രംഗത്തുള്ള ജി-ടെക്കിൻറെ ഡി ഐ എഫ് എ  (ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്) എന്ന കോഴ്സിലൂടെയാണ് വിദ്യാർത്ഥികൾക്ക് ഐ എ ബി യുടെ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നത്.
ജിടെകിന്റെ സംസ്ഥാനത്തെ    250 ൽ പരം സെന്ററുകളിലും,  തമിഴ്നാട്, കർണാടക, വെസ്റ്റ് ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ  സ്ഥാപനങ്ങളിൽ നിന്നും  19രാജ്യങ്ങളിലെ 560  സെന്ററുകളിലൂടെയുമാണ് ഐ എ ബി – യു കെ യുടെ കോഴ്സുകൾ ലഭിക്കുന്നത്.ഈ വർഷം മുതൽ കൂടുതൽ കോഴ്സുകൾക്ക് ഐ എ ബി യു കെ സർട്ടിഫിക്കേഷൻ നൽകാനുള്ള അനുമതിയും  ജി – ടെക്കിന് ലഭിച്ചു.
അക്കൗണ്ടിംഗ് കരിയർ  ആഗ്രഹിക്കുന്നവർക്ക് ലെവൽ-3 എന്ന ബെഞ്ച്മാർക്ക് ക്വാളിഫിക്കേഷനാണ് ഐ എ ബി – യു കെ, ജി-ടെകിലൂടെ നൽകുന്നതെന്ന് ജി ടെക് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ മെഹ്റൂഫ് മണലൊടി പറഞ്ഞു.

Reporter
the authorReporter

Leave a Reply