സാഗർ മാല പ്രൊജക്ടിൽ ബേപ്പൂർ തുറമുഖവും ഉൾപ്പെടുത്തുക ലക്ഷദ്വീപിലേക്കുള്ള പാസഞ്ചർ കപ്പൽ എത്രയും വേഗം പുന:രാരാംഭിക്കുക : കാലിക്കറ്റ് ചേംബർ
കോഴിക്കോട് : ഇന്ത്യയിലെ തുറമുഖങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത സാഗർ മാല പ്രൊജക്ടിൽ ബേപ്പൂർ തുറമുഖവും ഉൾപ്പെടുത്തണമെന്ന ആവശ്യവും ലക്ഷദ്വീപിലേക്കുള്ള പാസഞ്ചർ കപ്പൽ എത്രയും വേഗം പുന:രാരാംഭിക്കണമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി നേതൃത്വത്തിൽ നടന്ന തുറമുഖവുമായി ബന്ധപ്പെട്ടവരുടെ സംവാദത്തിൽ ഉയർന്നു വന്നു. സാഗർ മാല പ്രൊജക്ടിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ബേപ്പൂർ തുറമുഖത്തിന് ആഴ കൂടുതൽ ഉൾപെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമായിരുന്നെന്ന് യോഗം വിലയിരുത്തി. പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ മെല്ലെ പോക്ക് ബേപ്പൂരിൻ്റെ വിഷയത്തിലും ഉണ്ടായതായും ഇക്കാര്യത്തിൽ അടിയന്തരമായി കേന്ദ്ര...









