സാംസ്കാരിക പൈതൃകങ്ങളിൽ പുതു തലമുറക്ക് ഉത്തേജനം പകർന്ന് ഹെറിറ്റേജ്- വിക്കിപീഡിയ വർക്ക്ഷോപ്പ്.
കോഴിക്കോട്: വരും തലമുറ സ്വന്തം സംസ്കാരത്തെ ഗൂഗിളിൽ നിന്നെങ്കിലും മനസ്സിലാക്കാൻ സഹായിക്കുന്ന നടപടികൾ കൈക്കൊള്ളണമെന്ന് ഐ സി ആർ പ്രസാദ് അഭിപ്രായപ്പെട്ടു, സിറ്റി ഹെറിറ്റേജ് കേരള വിക്കിമീഡിയൻ കൂട്ടായ്മയുമായി സഹകരിച്ച് ഗുദാമിൽ സംഘടിപ്പിച്ച ഹെറിറ്റേജ് വിക്കിപീഡിയ വർക്ക്ഷോപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഭാഷയോടും നാട്ടിനോടും സ്നേഹവും ആദരവും ജനിപ്പിക്കുന്ന വിധം നമ്മുടെ പാരമ്പര്യങ്ങളെയും, സാംസ്കാരിക പൈതൃകങ്ങളെയും അവതരിപ്പിക്കുന്നതിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കണമെന്നും, അത്തരത്തിൽ അത്യാധുനികമായ സാധ്യതകൾ ഉപയോഗപ്പെടുത്തുവാൻ സഹായിക്കുന്ന ഇത്തരം പരിശീലന പരിപാടികൾ വലിയ പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഹെറിറ്റേജ്...









