Wednesday, December 4, 2024
Art & Culturesports

ചെസിൽ നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരൻ


ലോകചെസ്സിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കി ഗുകേഷ്. അവസാന റൗണ്ടിൽ ഹക്കാമുറയെ സമനിലയിൽ തളച്ച ഗുകേഷ്, 9 പോയിന്റുമായാണ് കിരീടം സ്വന്തമാക്കിയത്.

ലോക ചാമ്പ്യന്റെ എതിരാളിയെ തീരുമാനിക്കാനായി പ്രധാന താരങ്ങൾ മത്സരിക്കുന്ന കാൻഡിഡെറ്റ്സിൽ, വിശ്വനാഥൻ ആനന്ദിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ വിജയം കൈവരിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടുക. ജയിച്ചാൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന ചരിത്ര നേട്ടം ഗുകേഷിന് സ്വന്തമാക്കാൻ കഴിയും. ആനന്ദ് അടക്കം പ്രമുഖർ ഗുകേഷിനെ അഭിനന്ദിച്ചു.


Reporter
the authorReporter

Leave a Reply