വേദനകളാൽ പകർത്തിയ വരികൾക്ക് പ്രേക്ഷക പ്രശംസ: ധനീഷ് പി വള്ളിക്കുന്നിന്റെ “അച്ഛൻ ” ആൽബം ശ്രദ്ധേയമാവുന്നു.
ആരതി ജിമേഷ് ഫറോക്ക്: മിമിക്രി കലാകാരനായ ധനീഷ് പി വള്ളിക്കുന്നിന്റെ എല്ലാമെല്ലാം ആയിരുന്ന, തന്റെ കലാ കായിക വളർച്ചക്ക് താങ്ങും തണലുമായി എന്നും കൂടെ ഉണ്ടായിരുന്ന അച്ഛന്റെ വിയോഗം അദ്ദേഹത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. അച്ഛന്റെ ഓർമ്മകളിൽ നിന്ന് ധനീഷ് എഴുതിയ വരികൾ അത്രമേൽ ഹൃദയത്തിൽ സ്പർശിക്കുന്നതാണ് ആ പദങ്ങൾ എല്ലംതന്നെ ഹൃദയത്തിൽ നിന്നും വന്നതുകൊണ്ട് തന്നെയാവാം അച്ഛൻ എന്ന ആൽബം ജനപ്രിയമാവുന്നത്. ധനീഷ് എഴുതിയ വരികൾ ബിനോയ് ചീകിലോടിന്റെ സംഗീതത്തിൽ മലയാളത്തിന്റെ പ്രിയ ഗായകൻ അഭിജിത്ത് കൊല്ലം മനോഹരമായി ആലപിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ദീപു...