Art & CultureGeneralLatest

കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു


ബംഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. നടൻ റഹ്‌മാൻ ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാന്‍ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയിലുണ്ട്.

ഇന്നലെ രാത്രി മുതല്‍ പുനീത് രാജ്കുമാറിന് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് നടന്‍ രാവിലെ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മില്‍ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അച്ഛന്‍ രാജ്കുമാറിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത്.

മോഹൻലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ടിരുന്നു.യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. 1985ൽ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവുംഅദ്ദേഹം സ്വന്തമാക്കി.


Reporter
the authorReporter

Leave a Reply