Art & CultureLocal News

ടാലന്റഡ് മോംസ് – 31 ന്


കോഴിക്കോട്: സംഗീതവും നൃത്തവും മനസ്സിൽ കൊണ്ടു നടക്കുന്ന അമ്മമാർക്ക് അവരുടെ കഴിവുകൾ തെളിയിക്കാനായി ഒരവസരം. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫൈറീസ് സർക്കിളാണ് ഇതിനായി ഓപ്പൺ ഫോറം ഒരുക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.
ഒക്ടോബർ 31ന് വൈകീട്ട് 5 മണി മുതൽ 7 മണി വരെ സൂം വഴി നടത്തുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ആശംസ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 9497314789.


Reporter
the authorReporter

Leave a Reply