കോഴിക്കോട്: ഡൽഹിയിൽ വിദ്യാർത്ഥി യുവജന സമരത്തിന് നേരെയുള്ള പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെയ്ക്കുക എന്ന മുദ്രാവാക്യവുമായി കേരള മഹിളാസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കിഡ്സൺ കോർണറിൽ വെച്ച് നടന്ന പരിപാടി കേരള മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ.. പി.വസന്തം ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ടി. ഭാരതി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. സഖാക്കൾ
കെ.ടി. കല്യാണി ടീച്ചർ, അഡ്വ. സാറാ ജാഫർ, ആശ ശശാങ്കൻ, സി എസ് എലിസബത്ത്, എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. ഷീമ വള്ളിൽ നന്ദി രേഖപ്പെടുത്തി. സരസു കൊടമന, സിന്ധു, പ്രസന്ന, ഉഷാദേവി, സതീദേവി, അഷിക എന്നിവർ നേതൃത്വം നൽകി.






