എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയതില്‍ റിപ്പോര്‍ട്ട് തേടി വ്യോമയാന മന്ത്രാലയം. എയര്‍ലൈനിലെ കെടുകാര്യസ്ഥതയെച്ചൊല്ലി 200 ഓളം ജീവനക്കാര്‍ അപ്രതീക്ഷിതമായി അസുഖ അവധി എടുത്തത് കാരണം ഇന്നലെ രാത്രി മുതല്‍ ഇതുവരെ 90 ഓളം വിമാനങ്ങള്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നും വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്താകെ 250ല്‍ അധികം കാബിന്‍ ക്രൂ ജീവനക്കാരാണ് പണിമുടക്കുന്നത്. അലവന്‍സ് കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. കൂട്ടമായി സിക്ക് ലീവെടുത്താണ് ജീവനക്കാരുടെ പ്രതിഷേധം.ഇതേത്തുടര്‍ന്ന് രാജ്യത്ത് പലയിടത്തുമായി 70ലേറെ വിമാന സര്‍വിസുകള്‍ മുടങ്ങി.
ജീവനക്കാരുടേത് നിയമവിരുദ്ധ സമരമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എയര്‍ ഇന്ത്യയിലെ മാറ്റം അംഗീകരിക്കാത്ത ഒരു വിഭാഗമാണ് സമരത്തിലുള്ളത്. സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്. യാത്രക്കാര്‍ക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാര്‍ ഏപ്രിലില്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് വേതനം ലഭിക്കുന്നില്ല എന്നതാണ് ജീവനക്കാര്‍ പ്രധാനമായും ഉന്നയിക്കുന്ന പരാതി. എയര്‍ ഇന്ത്യയെ എയര്‍ ഏഷ്യയുമായി ലയിപ്പിക്കാനുള്ള നീക്കവും നടന്നിരുന്നു. അങ്ങനെ വരുമ്പോള്‍ ജീവനക്കാരുടെ അലവന്‍സ് തീരുമാനിക്കുന്നത് സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.