GeneralSabari mala News

കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരുക്ക്


കണ്ണൂര്‍: ചെറുതാഴം അമ്പല റോഡ് കവലയില്‍ അയ്യപ്പന്‍മാര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കര്‍ണാടക സ്വദേശികളായ തീര്‍ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 6 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസില്‍ 23 പേരാണ് ഉണ്ടായിരുന്നു.

ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. റോഡ് അരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു സമീപത്തെ പറമ്പിലേക്ക് ബസ് മറിയുകയായിരുന്നു.


Reporter
the authorReporter

Leave a Reply