LatestPolitics

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം;എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


കോഴിക്കോട്:മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മാരാര്‍ജിഭവനില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുളള കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ കെ. നാരായണന്‍മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസനമാണ് എന്റെ മതം എന്ന് മോദിയുടെ വാക്കുകള്‍ സത്യമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ വികസന പ്രവര്‍ത്തനങ്ങളുമെന്ന് എ.പി. അബ്ദുളള കുട്ടി പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും കേരളത്തെ കടക്കെണിയിലാക്കിയവരാണ് അവര്‍ ഉണ്ടാക്കി വച്ച കടക്കെണിയില്‍ നിന്ന് കേരളത്തെ ഞങ്ങള്‍ മുക്തരാക്കാം അതിനായി ജനങ്ങള്‍ എന്‍ഡിഎ യ്ക്ക് ഇത്തവണ ഭരണത്തിനുളള അവസരം നല്കണം.

കാഴ്ചപ്പാടുണ്ടെങ്കില്‍ കേരളത്തെ വികസനത്തില്‍ കൊണ്ടുവരാനും കടക്കെണിയില്‍ നിന്നു രക്ഷപ്പെടുത്തുവാനും സാധിക്കും. മോദിയ്ക്ക് കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടുമുണ്ട്. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മോദി ഭാരതത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ കേരളത്തെ കടക്കെണിയിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം ജനങ്ങളില്‍ നിന്ന് രക്ഷനേടുവാനുളള മാര്‍ഗമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ സജീവൻ,ജില്ലാ ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍, ആര്‍എല്‍ജെപി സംസ്ഥാന പ്രസിഡന്റ് നിയാസ് വൈദ്യരകം,കെകെസി സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍. രത്നാകരന്‍, എസ്ജെഡി ജില്ലാ പ്രസിഡന്റ് വിജയന്‍ താനാളില്‍, ആര്‍എല്‍ജെപി ജില്ലാ പ്രസിഡന്റ് അരുണ്‍ കുമാര്‍ കാളക്കണ്ടി, ശിവസേന ജില്ലാ പ്രസിഡന്റ് അനൂപ് മാമ്പറ്റ, എന്‍കെസി മേഖല പ്രസിഡന്റ് പ്രബീഷ് കമ്മന, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. രമണിഭായ് എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply