LatestPolitics

ഇടത് ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ വ്യത്യസ്തമായ സമരവുമായി (മൗന സത്യാഗ്രഹം) ബിജെപി


കോഴിക്കോട് : അധിക നികുതി,സ്ത്രീ പീഡനം,ദളിത് പീഡനം,മയക്കുമരുന്ന് മാഫിയ തുടങ്ങിയ വിഷയങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഫാസിസ്റ്റു നയത്തിനെതിരെ ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍ മൗന
സത്യാഗ്രഹം നടത്തി.

 

 

നേതാക്കള്‍ കറുത്ത മാസ്ക് ധരിച്ച് പ്ലക്കാര്‍ഡും,ബാനറും പിടിച്ച് നിശ്ശബ്ദമായി കുത്തിയിരുന്നുകൊണ്ടായിരുന്നു സമരം. പിണറായി സര്‍ക്കാരിന്‍റെ കൊളളരുതായ്മകള്‍ കാണരുത്,കേള്‍ക്കരുത് മിണ്ടരുത് എന്ന നിലപാടാണ് ഭരണകൂടം കൈക്കൊളളുന്നത്.ആറ് വര്‍ഷം കൊണ്ട് സ്ത്രീപീഡനകേസുകള്‍ 98000 ആയി,പീഢനത്തില്‍ നൂറുകണക്കിന് പോലീസുകാരും പ്രതികളാണ്.മയക്കുമരുന്നു കേസുകള്‍ 29899 , ദളിത് പീഢനം 16200.മുഖ്യമന്ത്രിയെ ദുരിതാശ്വാസ നിധിയില്‍ 20 കോടി തട്ടിപ്പ്,ജനങ്ങളുടെ നടുവൊടിക്കുന്ന അധിക സെസ്സ് ഒഴിവാക്കണമെന്ന് പൊതുജനം മുഴുവന്‍ ആവശ്യപ്പെടുമ്പോഴും. പ്രതിഷേധിക്കുന്നവരേയും,വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ പ്പോലും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റു നിലപാട് സ്വീകരീക്കുന്ന സര്‍ക്കാര്‍.ഈ പശ്ചാത്തലത്തിലാണ് സംഘര്‍ഷ സമര വാര്‍ത്തക്കയ്ക്കപ്പുറത്ത് ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ വ്യത്യസ്തമായ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന് സമരത്തിന് നേതൃത്വം നല്‍കിയ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു സെക്രട്ടറിയേറ്റില്‍ ഇടനിലക്കാരുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച പിണറായി ഭരിക്കുമ്പോള്‍ അവിശുദ്ധ ഇടപാടുകള്‍ തുടര്‍ക്കഥയാവുകയാണ്.പുറത്തു പറയാന്‍ പറ്റാത്ത ഇടപാടുകളുടെ ഫാസിസ്റ്റു ഭരണ കാലത്ത് മൗന സത്യാഗ്രഹത്തിന് പ്രസക്തി യുണ്ടെന്നും അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് എന്‍പി രാധാകൃഷ്ണന്‍,ബിജെപി ജില്ലാ സഹ പ്രഭാരിയും നാളീകേര വികസന ബോര്‍ഡ് വൈസ്ചെയര്‍മാനുമായ കെ.നാരായണന്‍,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.മോഹനന്‍,ഇ.പ്രശാന്ത് കുമാര്‍,നേതാക്കളായ ഗിരീഷ് തേവളളി,സതീഷ് പാറന്നൂര്‍,സരിത പറയേരി,കെ.പി.വിജയലക്ഷ്മി,പ്രശോഭ് കോട്ടുളി,തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍,വാസുദേവന്‍ നമ്പൂതിരി,അഡ്വ.മുഹമ്മദ് റിഷാല്‍,ടി.രജിത് കുമാര്‍,പ്രവീണ്‍ തളിയില്‍,ഷെയ്ക് ഷാഹിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 


Reporter
the authorReporter

Leave a Reply