Saturday, January 25, 2025
Art & CultureLatest

ചെറിയ നോവലുകള്‍ക്ക് പ്രസക്തിയേറുന്നു- പി.കെ. പാറക്കടവ്


കോഴിക്കോട്: തിരക്കേറിയ വര്‍ത്തമാനകാലത്ത് ചെറിയ നോലലുകള്‍ക്ക് പ്രസക്തിയേറുന്നതായി സാഹിത്യകാരന്‍ പി.കെ പാറക്കടവ്. ശ്രീരഞ്ജിനി ചേവായൂരിന്റെ നോവലായ വെയില്‍പ്പക്ഷികള്‍ ചിരിക്കുമ്പോള്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ മലയാള ഗവേഷണ വിഭാഗം മേധാവിയും നിരൂപകനുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെയില്‍പ്പക്ഷികള്‍ ചിരിക്കുമ്പോള്‍ മലയാളിക്ക് പുതിയൊരു വായനാനുഭവമാണ് സമ്മാനിക്കുകയെന്ന് പി.കെ. പാറക്കടവ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. അനിലിന് നല്‍കിക്കൊണ്ട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. ഈസ അഹമ്മദ് പുസ്തകത്തിന്റെ ആദ്യ വില്‍പന നിര്‍വഹിച്ചു. ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരനും കണ്‍സ്യൂമര്‍ ആക്റ്റിവിസ്റ്റുമായ വല്‍സന്‍ നെല്ലിക്കോട് അധ്യക്ഷത വഹിച്ചു.
സാഹിത്യ പബ്ലിക്കേഷന്‍സ് എഡിറ്റര്‍ സുദീപ് തെക്കേപ്പാട്ട്, ദര്‍ശനം ലൈബ്രറി രക്ഷാധികാരി എം.എ ജോണ്‍സണ്‍, കഥാകാരി ശ്രീലത രാധാകൃഷ്ണന്‍, ജഗത്മയന്‍ ചന്ദ്രപുരി, റഹീം പൂവാട്ടുപറമ്പ്, ശ്രീരഞ്ജിനി ചേവായൂര്‍ സംസാരിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.


Reporter
the authorReporter

Leave a Reply