ബാലുശ്ശേരി : സംസ്ഥാന സർക്കാർ ഊർജ്ജ വകുപ്പിന്റെ എനർജി മാനേജ്മെന്റ് സെന്റർ കേരളയും കേന്ദ്ര ഊർജ്ജ വകുപ്പിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയും ചേർന്ന് തിരുവനന്തപുരം സെന്റർ ഫോർ എൺ വയോൺമെന്റ് ആന്റ് ഡവലപ്മെന്റിന്റെ പിന്തുണയോടെ സംഘടിപ്പിച്ചു വന്ന ഊർജ്ജ കിരൺ ശില്പശാലകൾ സമാപിച്ചു.
ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി എം ശശി അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഹോം ഷോപ്പ് പദ്ധതി കോർഡിനേറ്റർ പ്രസാദ് കൈതക്കൽ , അമ്പാടി കുടുംബശ്രീ പ്രസിഡന്റ് സുരഭി കെ , ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ എന്നിവർ പ്രസംഗിച്ചു.
കേടായ 52 എൽ ഇ ഡി ബൾബുകൾ പുന:രുപയോഗപ്രദമാക്കാനും ബ്രഷ് ലെസ് ഡയറക്ട് കറണ്ട് ഫാനുകൾ അസംബ്ളിംഗ് ചെയ്യാനുമുള്ള പരിശീലനം ഇ എം സി റിസോഴ്സ് പേഴ്സൺ കെ പവിത്രൻ നടത്തി.
ബേപ്പൂർ , കോഴിക്കോട് നോർത്ത് , ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിൽ കോഴിക്കോട് ദർശനം ഗ്രന്ഥാലയം നടത്തിവന്ന ഊർജ്ജ കിരൺ ബോധവത്ക്കരണ കാമ്പയിൻ ഇതോടെ സമാപിച്ചു.