കോഴിക്കോട്:ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കാവ് മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന താമരപ്പുര നിർമ്മാണ പദ്ധതി പ്രകാരം നിർമിച്ച ആറാമതെ വീടിന്റെ താക്കോൽ ദാനം ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ. സജീവൻ ഉദ്ഘാടനം നിർവ്വഹിച്ചു.കാമ്പുറം ബീച്ചിലെ മത്സ്യ തൊഴിലാളിയായ കെ.രാജീവനും കുടുംബത്തിനുമാണ് വീട് നിർമിച്ച് നൽകിയത് .
പദ്ധതി പ്രകാരം ചെറോട്ട് വയൽ, പക്കുവീട്ടിൽ ക്ഷേത്ര പരിസരം, ശാന്തിനഗർ എന്നി സ്ഥലങ്ങളിലാണ് മുൻപ് വീട് നിർമിച്ച് നൽകിയത്
താമരപ്പുര പദ്ധതി ചെയർമാൻ കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി. ജില്ലാ സെക്രട്ടറി. പ്രശോഭ് കോട്ടുളി മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ , വൈസ് പ്രസിഡണ്ടുമാരായ എം ജഗനാഥൻ , പി.എം സുരേഷ് , ഏരിയ പ്രസിഡണ്ട് മധു കാമ്പുറം, ഒ ബി.സി മോർച്ച ജില്ല സെക്രട്ടറി. ടി. ഷൈബു താമരപ്പുര കൺവീനർ ടി.പി. സജീവ് പ്രസാദ്, ട്രഷറർ ടി.ദിവ്യൻ, ഭാരഭാഹികളായ ടി..സുധാകരൻ, ടി.വിനോദ്, ടി.സി. മനോജ്, ടി. പ്രമോദൻ എന്നിവർ പ്രസംഗിച്ചു.