LatestPolitics

ബിജെപി സ്നേഹ യാത്രക്ക് ജില്ലയിൽ തുടക്കം

Nano News

കോഴിക്കോട്:ബി.ജെ.പി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന
സ്നേഹയാത്രയുടെ ഭാഗമായി കോഴിക്കോട് റോമൻ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് ആദരണീയനായ വർഗീസ് ചക്കാലക്കൽ പിതാവിനെ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ്റെ നേതൃത്വത്തിൽ സന്ദർശിച്ച് ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നു.
ജില്ലയിലെ മുഴുവൻ ബൂത്തുകളിലേയും കൃസ്തീയ ഭവനങ്ങൾ സമ്പർക്കം ചെയ്ത് പ്രധാനമന്ത്രിയുടെ കിസ്തുമസ് ആശംസകൾ നേരുകയാണ് പരിപാടിയുടെ ലക്ഷ്യം. ഈസ്റ്റർ സമയത്ത് തുടങ്ങിയ ക്രിസ്ത്യൻ ഭവന സന്ദർശനം തുടരുകയാണെന്നും ഇതിൽ രാഷ്ട്രീയ ലക്ഷ്യത്തിനപ്പുറത്ത് സമൂഹത്തെ വിഭജിച്ച് നേട്ടം കൊയ്യാൻ കുപ്രചരണം നടത്തുമ്പോൾ ഊഷ്മളമായ സ്നേഹ ബന്ധം നിലനിർത്താനുളള സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രം ആണെന്നും വീ.കെ.സജീവൻ സന്ദർശനത്തിന് ശേഷം പറഞ്ഞു.

മേഖല സംഘടന സെക്രട്ടറി ജി.കാശിനാഥ്, ജില്ല ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, കൗൺസിലർ സരിത പറയേരി, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ടി.രജിത്കുമാർ, ഏരിയ പ്രസിഡൻ്റ് അമ്പിളിശിനുബ് എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!