Art & CultureCinemaLatest

‘റോക്കി ഭായ്’ക്ക് പിറന്നാൾ സമ്മാനം, മാസ് ലുക്കില്‍ യാഷ്; ‘കെജിഎഫ് 2’ ഏപ്രിലിൽ എത്തും


ഇന്ത്യയൊട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാ​ഗം. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ചിത്രം ഈ വർഷം ഏപ്രിൽ തിയറ്ററുകളിൽ എത്തും. ഏപ്രിൽ 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടൻ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.

അപായത്തിന്റെ സിമ്പലിനൊപ്പം മാസ് ലുക്കിലുള്ള യാഷിനെയാണ് പുതിയ പോസ്റ്റർ കാണാൻ സാധിക്കുന്നത്. പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ചത്. ചിത്രം 2022 ഏപ്രിലിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ കെജിഎഫ് ടീം അറിയിച്ചിരുന്നു.

കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന ‘കെജിഎഫ് 2’ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്‍.

കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. കഴിഞ്ഞ ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്.


Reporter
the authorReporter

Leave a Reply