കണ്ണൂർ: കോഴിക്കോട്ട് മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരിലും പ്രവർത്തനമാരംഭിച്ചു . കണ്ണൂർ ചാലയിലുളള ബി.എം.എച്ച്. ജിംകെയർ ഹോസ്പിറ്റലിന്റെ സോഫ്റ്റ് ലോഞ്ച് മാർത്തോമാ സഭ കുന്നംകുളം മലബാർ ബിഷപ്പ് റെവറന്റ് ഡോക്ടർ തോമസ് മാർ തീത്തോസിന്റെ ആശീർവാദത്തോടെ നടന്നു.
ആരോഗ്യമേഖലയിൽ ഉത്തര മലബാറിന്റെ പുതിയ അഭയകേന്ദ്രമായിരിക്കും ബി.എം.എച്ച്. ജിംകെയർ ഹോസ്പിറ്റൽ.
ഏവർക്കും താങ്ങാനാവുന്ന ചിലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പുവരുത്തുകയാണ് ആശുപത്രിയുടെ ലക്ഷ്യം. ‘കണ്ണൂർ, കാസർഗോഡ് നിവാസികൾ ഇപ്പോൾ മികച്ച ചികിത്സാ സൗകര്യങ്ങൾക്കായി കോഴിക്കോട്ടെയും മംഗലാപുരത്തെയും ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ബി.എം.എച്ച്. ജിംകെയർ ഹോസ്പിറ്റൽ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തും. വിദഗ്ധരായ ഡോക്ടർമാരും മറ്റു ജീവനക്കാരും അത്യാധുനിക സൗകര്യങ്ങളും ചേർന്ന് കരുതലിന്റെ പുതിയ ലോകം ഇവിടെയൊരുക്കും’, ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. കെ.ജി. അലക്‌സാണ്ടർ അധ്യക്ഷ്യം വഹിച്ചു.
മേയർ അഡ്വ. ടി. ഒ. മോഹനൻ, എം. എൽ. എ, എ. എൻ. ഷംസീർ റെവറന്റ് സാജു ബി ജോൺ , റെവറന്റ്. മാത്യു വർഗീസ്,റെവറന്റ്. സുനിൽ ജോയ്,
റെവറന്റ് നോബൽ മാത്യു ,റെവറന്റ്. ബോബി പീറ്റർ ജിമ്കെയർ ചെയർമാൻ ടി . പി . അബ്ദുൽ ഹമീദ് , മാനേജിങ് ഡയറക്ടർ ഇ . കെ . അബ്ദുൽ ഹമീദ് , വൈസ് ചെയർമാൻ ഡോക്ടർ കെ . പദ്മനാഭൻ , പ്രശാന്തൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂരിന്റെ ഹൃദയഭാഗമായ ചാലയിൽ 7 ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയിൽ അതിന്റെ പൂർണ്ണഘട്ടത്തിൽ 500 കിടക്കകളും (95 ഐ.സി.യു. കിടക്കകൾ ഉൾപ്പെടെ) 10 ഓപ്പറേഷൻ തിയേറ്ററുകളുമുണ്ടായിരിക്കും. ഉത്തരമലബാറിൽ ആദ്യമായി നിശബ്ദ എം.ആർ.ഐ. സൗകര്യവും ബി.എം.എച്ച്. ജിംകെയർ ഹോസ്പിറ്റൽ അവതരിപ്പിക്കുന്നു. കോഴിക്കോട് ബേബി മെമ്മോറിയലിലെ പലവിദഗ്ധ ഡോക്ടർമാരുടെയും സേവനം ബി.എം.എച്ച്.ജിംകെയർ ഹോസ്പിറ്റലിലും ലഭിക്കുന്നതാണ്.
കാർഡിയോളജി, ഓർത്തോപീഡിക്‌സ്, ന്യൂറോളജി, ന്യൂറോസർജറി, നെഫ്രോളജി, ഡെർമറ്റോളജി, ഇ.എൻ.ടി, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, പൾമനോളജി, എൻഡോക്രിനോളജി , ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഓങ്കോളജി, ഓഫ്താൽമോളജി, റൂമറ്റോളജി, യൂറോളജി, സൈക്യാട്രി, ഫിസിയോ തെറാപ്പി, ഡെന്റൽ സർജ്ജറി എന്നീ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ആശുപത്രിയിൽ പ്രവർത്തിക്കുന്നു. കൂടാതെ 24-മണിക്കൂർ ലാബ്, ഫാർമസി, എമർജൻസി മെഡിസിൻ സൗകര്യങ്ങളുമുണ്ട്.
കേരളത്തിലെ ഏറ്റവും മികച്ച മൾട്ടി-ഡിസിപ്ലിനറി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന ഖ്യാതിയുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് കണ്ണൂരിനു പുറമെ സമീപഭാവിയിൽ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാൻ പദ്ധതികളുണ്ട്.