പേരാമ്പ്ര: ചെറുവണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവാട്രസ്റ്റ് നൽകുന്ന സൗജന്യ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബി ജെ പി ജില്ല പ്രസിഡണ്ട് വി കെ സജി വൻ ഉദ്ഘാടനം ചെയ്തു – മാനവ സേവ മനഷ്യജന്മത്തിലെ പുണ്യകർമ്മമാണെന്നും, പാവപ്പെട്ടവർക്ക് ആശ്രയമാവുന്ന ട്രസ്റ്റിൻ്റ പ്രവ്യത്തി അഭിനന്ദനാർഹമാന്നെന്ന് സജീവൻ പറഞ്ഞു. മരണ വിട്ടിലേക്ക് ആവശ്യമായ ബോഡി വാഷ് ടാബിൾ, ലളിതമായ പരിപാടികൾക്ക് ആവശ്യമായ മേശ, കസേര, തർപ്പായ ,തുടങ്ങിയ അത്യാവശ്വ ഉപകരണങ്ങൾ എന്നിവയാണ് സേവനത്തിനായി നൽകുന്നത്. ട്രസ്റ്റ് ഓഫിസ് പരിസരത്തു നടന്ന ചടങ്ങിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി കെ കെ രജിഷ് അദ്ധ്യക്ഷത വഹിച്ചു. എം പ്രകാശൻ, ടി എം ഹരിദാസ് ,കെ ടി വിനോദൻ, പറമ്പത്ത് നാരായണൻ, ഏ കെ രാമചന്ദ്രൻ ,കെ പി ബാബു, ശ്രിഗേഷ് കുട്ടോത്ത്, കെ പി സുനിൽ,എന്നിവർ സംസാരിച്ചു.