Latest

കോഴിക്കോട് സ്വദേശിയുടെ 20 ലക്ഷത്തോളം രൂപ തട്ടിയ നൈജീരിയക്കാരൻ അറസ്റ്റിൽ.

Nano News

കോഴിക്കോട് :നല്ലളം സ്വദേശിയുടെ 20 ലക്ഷത്തോളം രൂപ  ഓൺലൈനായി തട്ടിയെടുത്ത നൈജീരിയക്കാരൻ അറസ്റ്റിൽ.OLX ൽ വില്പനക്ക് വെച്ച ആപ്പിൾ ഐ – പാഡ് വാങ്ങാനെന്ന വ്യാജേന പ്രതികൾ ഓൺലൈനിൽ ബന്ധപ്പെടുകയായിരുന്നു. അമേരിക്കയിലെ വെൽസ് ഫാർഗോ ബാങ്കിന്റെതെന്നു തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ രസീത് ഇ-മെയിൽ വഴി അയച്ചു കൊടുത്തു. കൂടാതെ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചുമാണ് പ്രതികൾ പരാതിക്കാരന്റെ വിശ്വാസം പിടിച്ചുപറ്റിയത്. തുടർന്നാണ് 20 ലക്ഷത്തോളം രൂപ ഓൺലൈനായി തട്ടിയെടുത്തത്. ഈ കേസിലെ മുഖ്യപ്രതിയാണ് അകുഷി ഇഫിയാനി ഫ്രാങ്ക്ളിൻ. തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തത് ഇഫിയാനി ഫ്രാങ്ക്ളിൻ ആണെന്ന് പൊലീസ് വ്യക്തമാക്കി.ഇതേ കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ സ്വദേശികളായ ഇമ്മാനുവേൽ ജെയിംസ് ലെഗ്ബെട്ടി, ഡാനിയൽ ഒയിവാലേ ഓലായിങ്ക എന്നിവർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഫോൺകോളുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരീക്ഷിച്ചാണ് മുഖ്യപ്രതിയിലേക്കുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!