Saturday, January 25, 2025
Local NewsPolitics

സ്കൂൾ അധ്യാപക നിയമനത്തിലെ രാഷ്ട്രീയ ഇടപെടൽ വിജിലൻസ് അന്വേഷണം വേണം. യുവമോർച്ച


കോഴിക്കോട്. എൽ പി സ്കൂൾ അധ്യാപക നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തിയ എൻജിഒ യൂണിയൻ നേതാക്കൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറാവണം.

പിഎസ്‌സി വഴിയുള്ള അധ്യാപക നിയമനത്തിൽ ഡി.ഡി.ഇ ഓഫീസിൽ നൽകിയ ഉത്തരവ് ഡി.ഡി.ഇ യും .സൂപ്രണ്ടും അറിയാതെ തിരുത്തി ക്രമക്കേട് നടത്തിയ ക്ലർക്കു മാരായ എൻജിഒ യൂണിയൻ സിറ്റി ഏരിയ സെക്രട്ടറി പ്രബീഷ്, എക്സിക്യൂട്ടീവ് മെമ്പറായ മിഥുൻ, എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം.

പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ച വ്യക്തികളുടെ വിവരങ്ങൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശേഖരിച്ച് നളന്ദ ഓഡിറ്റോറിയത്തിൽ യോഗം വിളിച്ചു ചേർത്ത് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി പാർട്ടി പത്രത്തിന്റെ വാർഷിക വരിസംഖ്യയും മെമ്പർഷിപ്പ് വരിസംഖ്യയും നിർബന്ധമായി ചേർക്കുകയും ഇതിനു തയ്യാറാകാത്ത വ്യക്തികളുടെ നിയമനത്തിൽ ആസൂത്രിതമായ കൃത്രിമം നടത്തുകയാണ് ചെയ്തിട്ടുള്ളത്.

ഗുരുതരമായ നിയമവിരുദ്ധ പ്രവർത്തനം നടത്തിയ ക്രിമിനലുകളെ ജോലിയിൽ നിന്ന് പിരിച്ചുവിടുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. എൻ.ജി ഒ യൂണിയൻ നേതാക്കൾ നടത്തുന്ന നിർബന്ധിത പണപിരിവിനും . ഭീഷണിക്കും എതിരെ പ്രതിരോധം സൃഷ്ടിക്കുവാൻ യുവമോർച്ച തയ്യാറാകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി ടി. രനീഷ് പ്രസ്താവിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജന സെക്രട്ടറി.മിഥുൻ മോഹൻ
വൈസ് പ്രസിഡന്റ് യെദുരാജ് കുന്നമംഗലം ,ശ്യാംപ്രകാശ് , എന്നിവർ സംസാരിച്ചു.വിസ്മയ പിലാശ്ശരി,നയന ശിവദാസ്,ലിബിൻ കുറ്റ്യാടി,അഖിൽ ഉള്ളിയേരി, ശരത് തലകുളത്തൂർ,ശരത് പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി


Reporter
the authorReporter

Leave a Reply