കോഴിക്കോട്:ഭരണഘടനയിലെ അനുഛേദങ്ങൾക്കും കോടതി വിധികൾക്കും സമൂഹത്തിൽ സമാധാനവും സ്നേഹവും വ്യാപിക്കുന്നതിൽ പരിമിതികളുണ്ടാകുമെന്നും മൂല്യവത്തായ കൃതികൾ രചിക്കുന്ന എഴുത്തുകൾക്ക് സ്നേഹ സമാധാന ദൂതന്മാരാകാൻ സാധിക്കുമെന്നും അരുണാചലിൽ പ്രദേശിൽ നിന്നുള്ള എഴുത്തുകാരി ഡോ: ജമുനാ ബിനി അഭിപ്രായപ്പെട്ടു.
എത്ര മൂല്യബോധമുള്ള സാഹിത്യ എഴുതിയാലും അതിലെ വെളിച്ചും മനസ്സിലേക്ക് ആവാഹിക്കാനാകുന്ന വായനക്കാർ ഉണ്ടായാലേ സാഹിത്യം സഫലമാവുകയുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.
അഞ്ചുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ ഡോ.ജമുന ഗ്ലോബൽ പീസ് ട്രസ്റ്റ് സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുവെയാണ് ഇക്കാര്യം പറഞ്ഞത്.
കാട് വെട്ടി വെളുപ്പിച്ചു മലകൾ ഇടിച്ചും പുഴകൾ നികത്തിയും നടത്തുന്ന വികസനം ജനങ്ങളുടെ സമാധാനം തകർക്കുന്ന കാഴ്ചകളാണ് നാം ഇന്ന് കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഡോ ആർസു ചടങ്ങിൽ മോഡറേറ്ററായി.
എം.പി മാലതി ടീച്ചർ, അസ് വെംഗ് പാടത്തൊടി , ടി.വി. ശ്രീധരൻ ,ഷെയ്ഖ് ഷാഹിദ്, എം.കെ. പ്രീത, ടി.സുബൈർ, റിയാസ് തലപ്പാറ, റിയാസ് വള്ളിക്കുന്ന് , അഷ്റഫ് മപ്രം എന്നിവർ പങ്കെടുത്തു.