കൊല്ലം: ഭരണകൂടം നിയമവാഴ്ചയെ കശാപ്പ് ചെയ്ത ക്രൂര കാലഘട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണ് ജയകൃഷ്ണൻ മാസ്റ്ററെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നും കേരള ഭരണകൂടം നിരന്തരം നിർബാധം പ്രോൽസാഹിപ്പിച്ച് കൊണ്ടിരിക്കുന്നതും ഇത് തന്നെയാണെന്നും യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബസ് ബേയിൽ നടന്ന ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കേരളാ പോലീസിന് കടന്നുചെല്ലാൻ കഴിയാത്ത 22 സ്ഥലങ്ങൾ കേരളത്തിലുണ്ട്. ചാവക്കാട്ടെ ബിജുവിന്റെയും , പാലക്കാട്ടെ സഞ്ജിത്തിന്റെയും കൊലപാതകങ്ങളിലെ പ്രതികളെ പിടികൂടത്തതിന്റെ കാരണം പോലീസിൽ പി എഫ്ഐയുടെ ഗ്രൂപ്പ് പ്രവർത്തിക്കുന്നതാണ്. അവർ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പോലീസിലെ വിവരങ്ങൾ തീവ്രവാദികൾക്ക് നൽകുന്നു. ഹലാൽ സംസ്കാരത്തിനു പിന്നിൽ തീവ്രവാദ താലിബാൻ അജണ്ടയാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ
തിരഞ്ഞെടുപ്പിൽ ആര് മൽസരിക്കണമെന്ന് തീരുമാനിക്കുന്നത് മതതീവ്രവാദികളായി മാറി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനെ സർക്കാർ പിന്താങ്ങുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പിഎഫ്ഐ ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പോലീസ് മടിക്കുകയാണ്. കേരളത്തെ
വർഗീയ തീവ്രവാദ ശക്തികൾക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റാൻ പിണറായി സർക്കാർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒരംഗം പോലും നിയമസഭയിലില്ലാത്ത ബിജെപിയെ കണ്ണിലെ കരടായി സിപിഎം കാണുന്നതിനു പിന്നിൽ വോട്ട്ബാങ്ക് രാഷ്ട്രീയമാണ്.
സത്യം പറഞ്ഞ പാലാ ബിഷപ്പിനെതിരേ കേസ് എടുക്കാൻ പറഞ്ഞ പിണറായി ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.
കേരളത്തിലെ പ്രധാന കോളേജ് ലൈബ്രറിയിൽ പോലും വർഗിയ ചേരി രൂപം കൊണ്ടു കഴിഞ്ഞു.
സംസ്ഥാനത്തുടനീളം താലിബാൻ തുരുത്തുകൾ രൂപം കൊള്ളുന്നു കേരളത്തില പൊതു സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് വിഷ്ണു പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, ജില്ലാ പ്രസിഡൻ്റ് ബി.ഗോപകുമാർ, യുവമോർച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷൻ ബിഎൽ അജേഷ് എന്നിവർ സംസാരിച്ചു.