മുംബൈ:മികച്ച വിദ്യഭ്യാസ പ്രവർത്തകനും
ജീവ കാരുണ്യ, സാമൂഹിക, മാനവ മൈത്രി പ്രവർത്തന രംഗങ്ങളിൽ നിറ സാന്നിധ്യവുമായ
സി എച്ച് ഇബ്രാഹിം കുട്ടിയെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുത്തു.
എം.എസ്.എഫ് വടക്കുമ്പാട്
ഹൈസ്കൂൾ യൂണിറ്റ് പ്രസിഡന്റ്
കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, വടകര താലൂക്ക് വൈസ് പ്രസിഡന്റ്
കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നു.
ഇടത് കോട്ടയായിരുന്ന മൊകേരി കോളേജിൽ
നിന്ന് MSF സ്ഥാനാർഥി
ആയി മത്സരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കോൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജോലി ആവശ്യാർത്ഥം മുംബൈയിൽ എത്തിയതിന് ശേഷം മുസ്ലിം ലീഗിന്റെ പോഷക ഘടകമായിരുന്ന മുംബൈ കേരള വെൽഫയർ ലീഗിന്റെ സെക്രട്ടറിയും വൈസ് പ്രസിഡണ്ടും ആയി പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിലെ യുഡിഫ് സ്ഥാനാർഥി ആയിരുന്നു.
ജീവ കാരുണ്യ, വിദ്യാഭ്യാസ, മാനവ മൈത്രീ രംഗങ്ങളിലെ മികച്ച പ്രവർത്തങ്ങൾക്ക് ഇരുപത്തി അഞ്ചിലധികം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന RE-SET, ASSET എന്നീ ട്രസ്റ്റുകളുടെ ചെയർമാനും കർമ ചാരിറ്റിറ്ബിൾ ട്രസ്റ്റ് വൈസ് പ്രസിഡണ്ടുമാണ്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന
ചരിഷ്മ ഗ്രൂപ്പ് ഓഫ്
കമ്പനികളുടെ സാരഥിയും, പേരാമ്പ്രയിലെ സിൽവർ ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രസിഡന്റുമാണ്.
മുപ്പത് വർഷത്തിൽ അധികമായി കുടുംബസമേതം മുംബയിൽ താമസിക്കുന്ന സി എച്ച്
നിലവിൽ ലോക കേരള
സഭ അംഗമാണ്.