• Home  
  • കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ദീപക് ധർമ്മടത്തെ ഡോ: എപിജെ അബ്ദുൽ കലാം ഫൗണ്ടേഷൻ അനുമോദിച്ചു.
- Achievement - Latest

കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ദീപക് ധർമ്മടത്തെ ഡോ: എപിജെ അബ്ദുൽ കലാം ഫൗണ്ടേഷൻ അനുമോദിച്ചു.

കോഴിക്കോട്:കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മലയാള ദൃശ്യമാധ്യമപ്രവർത്തകനും, സിനിമാനടനുമായ ദീപക് ധർമ്മടത്തെ ഡോ: എപിജെ അബ്ദുൽ കലാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. വി കെ സജീവൻ ദീപക് ധർമ്മത്തിനെ പൊന്നാട അണിയിച്ച് മെമെന്റോ കൈമാറി. ദീർഘകാലമായി ആത്മബന്ധം പുലർത്തുന്ന പ്രിയ സുഹൃത്ത് കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് വി കെ സജീവൻ പറഞ്ഞു.മാധ്യമരംഗത്തിന്റെ അന്തസ്സും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാനും […]

കോഴിക്കോട്:കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മലയാള ദൃശ്യമാധ്യമപ്രവർത്തകനും, സിനിമാനടനുമായ ദീപക് ധർമ്മടത്തെ ഡോ: എപിജെ അബ്ദുൽ കലാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. വി കെ സജീവൻ ദീപക് ധർമ്മത്തിനെ പൊന്നാട അണിയിച്ച് മെമെന്റോ കൈമാറി.

ദീർഘകാലമായി ആത്മബന്ധം പുലർത്തുന്ന പ്രിയ സുഹൃത്ത്
കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് വി കെ സജീവൻ പറഞ്ഞു.മാധ്യമരംഗത്തിന്റെ അന്തസ്സും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാനും മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയ്ക്ക് കൂടുതൽ കരുത്തുപകരാനും പുതിയ ചുമതലയിലൂടെ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.ഡോ: എപിജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ഡയറക്ടർമാരായ അഡ്വ.ഷിനോദ് കൊട്ടാരത്തിൽ, മഞ്ജു ഹരി, ശ്രീജ സി നായർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.