• Home  
  • രൈക്വഋഷി പുരസ്കാരം ഐവർമഠം കൃഷ്ണപ്രസാദിന് സമ്മാനിച്ചു
- Latest

രൈക്വഋഷി പുരസ്കാരം ഐവർമഠം കൃഷ്ണപ്രസാദിന് സമ്മാനിച്ചു

സി.എം. കൃഷ്ണനുണ്ണിയെ അനുസ്മരിച്ചു; അമൽ മനോജിന് ആദരിച്ചു കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 14-ാമത് രൈക്വഋഷി പുരസ്കാരം ഐവർമഠം മൃതദേഹസംസ്കാര സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് പി.വി.കൃഷ്ണപ്രസാദ് വാരിയർക്ക് സമ്മാനിച്ചു. ഇരിഞ്ഞാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ. ഗിരീഷ് കുമാർ പുരസ്കാരം സമ്മാനിച്ചു. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും റെയ്കി ആചാര്യനും എഴുത്തുകാരനുമായ സി.എം. കൃഷ്ണനുണ്ണിയുടെ 12-ാം അനുസ്മരണ പ്രഭാഷണം സായി ബാബ മിഷൻ പ്രസിഡന്റ് പി.നാഗരത്നൻ നിർവ്വഹിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയുടെ യൂത്ത് അംബാസഡറായി തിളങ്ങിയ […]

സി.എം. കൃഷ്ണനുണ്ണിയെ അനുസ്മരിച്ചു; അമൽ മനോജിന് ആദരിച്ചു

കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 14-ാമത് രൈക്വഋഷി പുരസ്കാരം ഐവർമഠം മൃതദേഹസംസ്കാര സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് പി.വി.കൃഷ്ണപ്രസാദ് വാരിയർക്ക് സമ്മാനിച്ചു. ഇരിഞ്ഞാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ. ഗിരീഷ് കുമാർ പുരസ്കാരം സമ്മാനിച്ചു.

ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും റെയ്കി ആചാര്യനും എഴുത്തുകാരനുമായ സി.എം. കൃഷ്ണനുണ്ണിയുടെ 12-ാം അനുസ്മരണ പ്രഭാഷണം സായി ബാബ മിഷൻ പ്രസിഡന്റ് പി.നാഗരത്നൻ നിർവ്വഹിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയുടെ യൂത്ത് അംബാസഡറായി തിളങ്ങിയ എടച്ചേരി സ്വദേശി അമൽ മനോജിനെ ചടങ്ങിൽ ആദരിച്ചു.

ഇന്ത്യൻ റെയ്കി അസോസിയേഷൻ ആക്ടിങ് പ്രസിഡന്റും ബിൽഡേഴ്സ് അസോസിയേൻ ഓഫ് ഇന്ത്യൻ സംസ്ഥാന പ്രസിഡന്റുമായ കെ.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.കെ.വിജയരാജൻ, എം.സുരേഷ് കുമാർ, രാമചന്ദ്രൻ വരപ്രത്ത്, സി.വിദ്യാധരൻ, എം.വി.ദിനേഷ്, ആഷിക് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.