• Home  
  • മാവൂരിൽ സിമന്റ് കയറ്റിവന്ന മിനി പിക്കപ്പ് പോസ്റ്റിലിടിച്ച് വയലിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
- Accident news - Latest

മാവൂരിൽ സിമന്റ് കയറ്റിവന്ന മിനി പിക്കപ്പ് പോസ്റ്റിലിടിച്ച് വയലിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

  മാവൂർ തെങ്ങിലക്കടവിനടുത്ത് സിമൻറ് കയറ്റിവന്ന മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം വയലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മാവൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാനാണ് തെങ്ങിലക്കടവ എത്തുന്നതിന് മുൻപായി അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം ആദ്യം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടര്‍ന്ന് നേരെ സമീപത്തെ വയലിലേക്ക് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. […]

 

മാവൂർ തെങ്ങിലക്കടവിനടുത്ത് സിമൻറ് കയറ്റിവന്ന മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം വയലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
മാവൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാനാണ് തെങ്ങിലക്കടവ എത്തുന്നതിന് മുൻപായി അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം ആദ്യം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടര്‍ന്ന് നേരെ സമീപത്തെ വയലിലേക്ക് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.