കൊല്ലവർഷം 1202ലെ (2026-27) മണ്ഡല- മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസ വേതന ജോലിക്ക് അവസരം. 18നും 65നും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം . അപേക്ഷ ഫോറം തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്(www.travancoredevaswomboard.org) പൂരിപ്പിച്ച ഫോറം വയസ്സ്, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ എന്നിവ സഹിതം 16.09. 2026 വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി ‘ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട് തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ ലഭിക്കണം.
കൂടുതൽ കൂടുതൽ വിവരങ്ങൾക്ക് +91 99950 41127










