AchievementLatest

മിഥുനാ സജിന് വനിതാകലാസാഹിതിയുടെ ആദരം

Nano News

കൊയിലാണ്ടി: ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ മിഥുന സജിനെ വനിതാകലാസാഹിതി ജില്ലാ കമ്മിറ്റി ആദരിച്ചു. കൊയിലാണ്ടി എൻ ഇ ബാലറാം മന്ദിരത്തിൽ നടന്ന ചടങ്ങ് യുവകലാസാഹിതി സംസ്ഥാന എക്സി. അംഗം അജിതാ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വീടകങ്ങളിലെ അമ്മമാരുടെ സർഗവാസനകളെ തൊട്ടുണർത്താനും മനോഹരമായി ആവിഷ്ക്കരിക്കാനുമുള്ള പ്രോത്സാഹനം നൽകുന്ന സംഘടനയാണ് വനിതാ കലാസാഹിതിയെന്നും സർഗവാസനകളുടെ പ്രോത്സാഹനത്തിലൂടെ സ്ത്രീ ശക്തീകരണത്തിലെ ചാലകശക്തിയായി അത് മാറുന്നുവെന്നും അവർ പറഞ്ഞു.

വനിതാ കലാസാഹിതി ജില്ലാ പ്രസിഡന്റ് സുമതി ഹരിഹർ അധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി ഷൈനി കൃഷ്ണ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. വനിതാകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ കായലാട് (കെപിഎസി) ഉപഹാര സമർപ്പണം നടത്തി. യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്റ് ശശികുമാർ പുറമേരി, സെക്രട്ടറി കെ വി സത്യൻ, ജോ. സെക്രട്ടറി പ്രദീപ് കണിയാരിക്കൽ, എൻ കെ വിജയഭാരതി, ജെ ആർ ജ്യോതിലക്ഷ്മി, രുക്സാന കക്കോടി, യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ഗംഗാധരൻ അയനിക്കാട് സംസാരിച്ചു. മിഥുന സജിൻ മറുപടി പ്രസംഗം നടത്തി. വനിതാകലാസാഹിതി ജില്ലാ ജോ. സെക്രട്ടറി റീനാകുമാരി സ്വാഗതവും വൈ. പ്രസിഡന്റ് സജിത കെ പി നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!