BusinessLatest

ജനഹൃദയം തൊട്ട് വ്യത്യസ്തമായ ഒരു ഉദ്ഘാടനം 91 വർഷത്തെ പൈതൃകമുള്ള ZODIYAയുടെ അഞ്ച് ഷോറൂമുകൾ ഉദ്ഘാടനം ചെയ്തത് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ

Nano News

കോഴിക്കോട്: കേരളത്തിലെ ഫർണിച്ചർ രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച്, 91 വർഷത്തെ പൈതൃകമുള്ള ZODIYAയുടെ അഞ്ച് ഷോറൂമുകൾ ഒരേസമയം കോഴിക്കോട് ഹൈലൈറ്റ് മാൾ, കണ്ണൂർ, മുക്കം, ഉള്ളേരി, ഒളവണ്ണ എന്നിവിടങ്ങളിൽ ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടനരീതികളിൽ നിന്ന് വ്യത്യസ്തമായി, ഈ അഞ്ച് ഷോറൂമുകളുടെയും ഉദ്ഘാടനം അതത് പ്രദേശങ്ങളിലെ അഞ്ച് പ്രാദേശിക ഓട്ടോ ഡ്രൈവർമാരാണ് നിർവഹിച്ചത്. നാടിന്റെ സാധാരണക്കാരുടെ ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്നവരെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത് ജനങ്ങളോടുള്ള ZODIYAയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതായി.
വർഷങ്ങളായി ഓരോ നാട്ടിലെയും ജനങ്ങളുടെ യാത്രകളിലും ദൈനംദിന ജീവിതത്തിലും സജീവ സാന്നിധ്യമായ ഓട്ടോ ഡ്രൈവർമാരെ ആദരിച്ചുകൊണ്ടുള്ള ഈ ഉദ്ഘാടനരീതി ജനശ്രദ്ധ നേടിയിരുന്നു. വലിയ താരങ്ങളെയോ പ്രമുഖരെയോ ഉദ്ഘാടകരാക്കുന്നതിന് പകരം, സാധാരണക്കാരിൽ ഒരാളെ തന്നെ ഉദ്ഘാടകനാക്കിയത് സോഡിയയുടെ ജനകീയ സമീപനത്തിന്റെ ഭാഗമായാണ്.
ഇടനിലക്കാരില്ലാതെ ഫാക്ടറിയിൽ നിന്ന് നേരിട്ട് ഫർണിച്ചർ എത്തിക്കുന്നതിനാൽ മികച്ച ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് സോഡിയയുടെ ലക്ഷ്യം. ഫർണിച്ചറിന് പുറമേ, ഒരു വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളായ യൂട്ടിലിറ്റി, ഡെക്കോർ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും സോഡിയയിൽ ലഭ്യമാണ്.
₹49 മുതൽ ആരംഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും അവരുടെ ബജറ്റിന് അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ വീടിന്റെയും ആവശ്യങ്ങളും ലഭ്യമായ സ്പേസും വ്യത്യസ്തമാണെന്ന തിരിച്ചറിവിൽ, ഉപഭോക്താക്കളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാനും ആവശ്യമായിടത്ത് കസ്റ്റമൈസേഷൻ ഓപ്ഷനുകൾ പ്രയോജനപ്പെടുത്താനും സോഡിയ സൗകര്യമൊരുക്കുന്നു.
ഷോറൂം അനുഭവത്തിനൊപ്പം, സോഡിയയുടെ വെബ്സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും തിരഞ്ഞെടുക്കാനും വാങ്ങാനും സാധിക്കും.
ഗ്രാൻഡ് ഓപ്പണിംഗിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി മെഗാ ലക്കി ഡ്രോ കോൺടെസ്റ്റും സോഡിയ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ആക്ടിവ സ്കൂട്ടറുകൾ, 50 ബെഡ്റൂം സെറ്റുകൾ, ₹1,000 വീതമുള്ള 500 ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയാണ് മെഗാ സമ്മാനങ്ങൾ. കൂടാതെ ഓണക്കാലത്തോടനുബന്ധിച്ച് 3,000 ഓട്ടോതൊഴിലാളികളുടെ വീടുകളിലേക്ക് ₹1,000 വിലമതിക്കുന്ന സന്തോഷ കിറ്റുകളും സോഡിയ എത്തിക്കുന്നുണ്ട്.
PHOTO CAPTION
കേരളത്തിലെ ഫർണിച്ചർ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് ആരംഭിക്കുന്ന ZODIYAയുടെ അഞ്ച് ഷോറൂമുകളിൽ ഒന്നായ കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഷോറൂമിന്റെ ഉദ്ഘാടനം പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ നിർവഹിക്കുന്നു. ജനങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന സാധാരണക്കാരെ തന്നെ ഉദ്ഘാടകരാക്കി സോഡിയ നടത്തിയ വേറിട്ട ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അഞ്ച് ഷോറൂമുകളുടെയും ഉദ്ഘാടനം അതത് പ്രദേശങ്ങളിലെ ഓട്ടോ ഡ്രൈവർമാർ നിർവഹിച്ചത്. മാനേജിംഗ് ഡയറക്ടർ നസീർ കെ.പി., ചെയർമാൻ ഹാരിസ് കെ.പി., ഡയറക്ടർ, ഫൗണ്ടർ ആൻഡ് സി.ഇ.ഒ. സഹീർ ബ്രോനെറ്റ്, ഡയറക്ടർമാരായ ഫിറോസ് ലാൽ, ബാസിൽ, അബ്ദുൽ വാഫി, ജാസിം അദ്നാൻ എന്നിവർ സമീപം.


Reporter
the authorReporter

Leave a Reply

error: Content is protected !!