കോഴിക്കോട്: കേരളത്തിലെ ഫർണിച്ചർ രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച് സോഡിയ ഷോറൂമുകൾ ഒരേസമയം അഞ്ച് ഇടങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നു. കോഴിക്കോട് ഹൈലൈറ്റ് മാൾ, കണ്ണൂർ, മുക്കം, ഉള്ളേരി, ഒളവണ്ണ എന്നിവിടങ്ങളിലാണ് ഓഗസ്റ്റ് 19ന് സോഡിയയുടെ പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യുന്നത്.

സോഡിയയുടെ തുടക്കം 91 വർഷം പിന്നിലേക്ക് നീളുന്ന ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്. 1935-ൽ കേരളത്തിൻ്റെ മരവ്യാപാരത്തിൻ്റെ പ്രധാന കേന്ദ്രമായിരുന്ന കല്ലായിയിൽ തറവട്ടത്ത് മാളിയേക്കൽ മൊയ്‌തീൻ ഹാജി ആരംഭിച്ച മുഹമ്മദീയ ടിമ്പർ മില്ലിൽ നിന്നാണ് ഈ പാരമ്പര്യത്തിൻ്റെ തുടക്കം. ജർമ്മനിയിൽ നിന്ന് മെഷിനുകൾ എത്തിച്ച്, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന ആശയത്തോടെയായിരുന്നു അന്നത്തെ സംരംഭത്തിന്റെ തുടക്കം.
91 വർഷങ്ങൾക്കിപ്പുറം, അതേ ആശയത്തെ പുതിയ കാലത്തിനനുസരിച്ച് അവതരിപ്പിക്കുകയാണ് സോഡിയ. “Quality Furniture for Less” എന്ന വാഗ്ദാനത്തോടെ, ഫർണിച്ചറിനൊപ്പം ഹോം ഡെക്കോർ, യൂട്ടിലിറ്റി പ്രൊഡക്ട്സ്, ഹോം ആക്സസറീസ് തുടങ്ങി വീടിനാവശ്യമായ വിവിധ ഉൽപ്പന്നങ്ങൾ ഒരിടത്ത് ലഭ്യമാക്കുകയാണ് സോഡിയ.

ഇടനിലക്കാരില്ലാതെ ഫാക്‌ടറിയിൽ നിന്ന് നേരിട്ട് ഫർണിച്ചർ എത്തിക്കുന്നതിനാൽ മികച്ച ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് സോഡിയയുടെ ലക്ഷ്യം. ഫർണിച്ചറിന് പുറമേ, ഒരു വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളായ യൂട്ടിലിറ്റി, ഡെക്കോർ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും സോഡിയയിൽ ലഭ്യമാണ്.
49 മുതൽ ആരംഭിക്കുന്ന ഉൽപ്പന്ന ശ്രേണികളുടെ വിപുലമായ ശേഖരം എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും അവരുടെ ബജറ്റിന് അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ വീടിന്റെയും ആവശ്യങ്ങളും ലഭ്യമായ സ്പേസും വ്യത്യസ്‌തമാണെന്ന തിരിച്ചറിവിൽ, ഉപഭോക്താക്കളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാനും ആവശ്യമായിടത്ത് കസ്റ്റമൈസേഷൻ ഓപ്ഷനുകൾ പ്രയോജനപ്പെടുത്താനും സോഡിയ സൗകര്യമൊരുക്കുന്നു.

ഷോറൂം അനുഭവത്തിനൊപ്പം, സോഡിയയുടെ വെബ്സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും തിരഞ്ഞെടുക്കാനും വാങ്ങാനും സാധിക്കും.
ഓഗസ്റ്റ് 19-ന് നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ച് ഷോറൂമുകളിലും പ്രത്യേക ഉദ്ഘാടന പരിപാടികളും ഉപഭോക്താക്കൾക്കായുള്ള വിവിധ ഓഫറുകളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.










