പയ്യോളി: കേന്ദ്രം ഭരിക്കുന്ന മോഡി ഗവൺമെൻ്റ് ഒരു ഫാസിസ്റ്റ് സമീപനമാണ്സ്വീകരിക്കുന്നത്.
ഇതിനെതിരെ ശക്തമായ പോരാട്ടത്തിലൂടെ ഫാസിസത്തെ ചെറുക്കണമെന്ന് ഇ.കെ.അജിത് പറഞ്ഞു. മാറ്റം അനിവാര്യമാണ് ബദലാവ് സുരി രിഹേ എന്ന മുദ്രവാക്യമുയർത്തി സപ്തംബർ 1ന് നടക്കുന്ന ദൽഹി മാർച്ചിൻ്റെ പ്രചരണാർത്ഥം പയ്യോളി ലോക്കൽ കാൽനട പ്രചരണ ജാഥ മൂരാട് ടൗണിൽ ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി ജാഥാ ലീഡർ ഇരിങ്ങൽ അനിൽകുമാറിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കെ.ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കൽ, ഗുരുപീഠം, കൊഈ വിപ്പാലം, അയനിക്കാട് ആര്യൻ മാസ്റ്റർ മന്ദിരം, ചാത്തമംഗലം, പയ്യോളി ടൗൺ, കുറ്റിയിൽ പീഠിക, എന്നീ കേന്ദ്രങ്ങളിൽ ജാഥ ലീഡർ ഇരിങ്ങൽ അനിൽ കുമാർ, ‘ ഡെപ്യൂട്ടി ലീഡർ റസിയ ഫൈസൽ, ഡയരക്ടർ സുധീഷ് രാജ് കൂടയിൽ, പി.എം.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.ജാഥ അയനിക്കാട് പോസ്റ്റാഫീസ് പരിസരത്ത് സമാപിച്ചു. സമാപന പൊതുയോഗത്തൽ സുധീഷ് കൂടയിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.എസ്.സുനിൽ മോഹൻ, ബി ദർശിത്ത് കെ.ശശിധരൻ മാസ്റ്റർ, ഇരിങ്ങൽ അനിൽ കുമാർ എന്നിവർ സംസാരിച്ചു.വി.വത്സൻ സ്വാഗതം പറഞ്ഞു










