CinemaLatestSabari mala News

മോഹൻലാലിൻ്റെ”അതിമനോഹര”ത്തിന് ശബരിമലയിൽ ചിത്രീകരണ അനുമതി

Nano News

കൊച്ചി:തുടരും എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം ശബരിമലയിൽ നടത്താൻ അനുമതി ലഭിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ ചിത്രീകരണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ടീമിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ആ പ്രദേശത്ത് ചിത്രീകരണം നടത്തുമ്പോൾ നിർമ്മാണം പാലിക്കേണ്ട പ്രത്യേക നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ശബരിമലയെയോ മതവിശ്വാസങ്ങളെയോ മോശമായി ചിത്രീകരിക്കാൻ സിനിമ പാടില്ല എന്നതാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്.

ഉപാധികളോടെയാണ് സന്നിധാനത്തും പരിസരത്തും വെച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത്. സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ണമായും
ബോര്‍ഡിന് കൈമാറണം എന്നതാണ് ഒരു ഉപാധി. ശബരിമലയേയോ ക്ഷേത്ര സങ്കല്‍പ്പത്തെയോ വിശ്വാസത്തെയോ മോശമാക്കുന്ന ഭാഗങ്ങള്‍
സ്‌ക്രിപ്റ്റില്‍ പാടില്ല. ഷൂട്ടിങ്ങിന് മുന്‍പ് 50000 രൂപ ബോര്‍ഡില്‍ കെട്ടിവെയ്ക്കണം. ചിത്രീകരണത്തിന് വനം വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.

നേരത്തെ മകരവിളക്ക് കാലത്ത് ശബരിമലയില്‍ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു. ഇത്തവണ അനുമതിക്ക് അപേക്ഷ നല്‍കി അതിന്മേലാണ് തീരുമാനമെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കുക. കഴിഞ്ഞ ദിവസം തരുണ്‍ മൂര്‍ത്തി ദേവസ്വം ബോര്‍ഡ് ഓഫീസില്‍ എത്തുകയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ ജയകുമാര്‍ ഉള്‍പ്പടെയുള്ളവരോട് കൂടിക്കാഴ്ച നടക്കുകയും ചെയ്തിരുന്നു.

മലയ്ക്ക് പോകുന്ന സ്വാമിമാര്‍ക്കിടയില്‍ പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ലാലേട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ലൗലജന്‍ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്.

തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രമാണ് ‘അതിമനോഹരം’. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി എത്തുന്ന മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉള്‍പ്പെടെ ലാലേട്ടന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വക്കുന്നത്

ശബരിമല ഭാഗങ്ങളായിരിക്കും വരാനിരിക്കുന്ന ഷെഡ്യൂളിന്റെ ഒരു പ്രധാന ഭാഗം. ഏകദേശം 80% ചിത്രീകരണവും പൂർത്തിയായതായി തരുൺ മൂർത്തി മുമ്പ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ചിത്രം ഡിസംബർ 24 ന് ലോകമെമ്പാടും റിലീസ് ചെയ്യും. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


Reporter
the authorReporter

Leave a Reply

error: Content is protected !!