ArtArt & CultureLatestPolitics

വനിതാകലാസാഹിതി ജില്ലാ കൺവെൻഷനും കാവ്യ സദസും സംഘടിപ്പിച്ചു.

Nano News

കോഴിക്കോട് : വനിതാകലാസാഹിതി ജില്ലാ കൺവെൻഷൻ കാവ്യ സദസും കവിയും എഴുത്തുകാരിയായ ക്ഷേമ കെ. തോമസ് ഉദ്ഘാടനം ചെയ്തു. കലാസാഹിത്യ മേഖലകളിൽ സ്ത്രീകളുടെ സ്ഥാനം അവർ നേടിയെടുത്തതാണെന്നും അവനവന് വേണ്ടി എഴുതിയിരുന്ന നിരന്തരം എഴുതി പുറംലോകത്ത് എത്തിക്കുന്നതിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ശക്തമായ രചനകളുമായി നിരവധി സ്ത്രീകളാണ് മുൻപന്തിയിലേക്ക് വരുന്നതെന്നും അവർ പറഞ്ഞു.

 

വനിതാ കലാസാഹിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി നമിത എൻ സി മുഖ്യപ്രഭാഷണം നടത്തി. അജിതാ നമ്പ്യാർ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ സെക്രട്ടറി അനീസ സുബൈദ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അ ഞ് ജിത ഷനൂപ് , യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, ടിഎം സജീന്ദ്രൻ , സുമതി ഹരിഹർ , ഷൈനി കൃഷ്ണ,സി എസ് എലിസബത്ത്, വിദ്യ ജി.എൻ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന കാവ്യ സദസ്സിൽ അജിതാ മാധവ്, അനീസ സുബൈദ, സരസ്വതി ബിജു, ഷൈനി കൃഷ്ണ, റുക്സാന കക്കോടി, റജീന പുറക്കാട്, ശ്രീജ ചേളന്നൂർ, ബിന്ദുകല ഇ , റീനകുമാരി എം , സജിത കെ പി, പങ്കജാക്ഷി ഒ കെ , നീതു മാത്യു എന്നിവർ കവിതകൾ അവതരിപ്പിച്ചു.

പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ : സുമതി ഹരിഹർ (പ്രസിഡണ്ട്), അനീസ സുബൈദ, സജിത കെ പി, ഷീബ കെ ആർ ചിറമ്മൽ, (വൈസ് പ്രസിഡണ്ടുമാർ ) , ഷൈനി കൃഷ്ണ (സെക്രട്ടറി), റീന കുമാരി എം , സി എസ് എലിസബത്ത്, റെജീന പുറക്കാട് ( ജോയ്ൻ്റ് സെക്രട്ടറിമാർ), അഞ്ജിത ഷനൂപ് (ട്രഷറർ)


Reporter
the authorReporter

Leave a Reply

error: Content is protected !!