കോഴിക്കോട്: കോഴിക്കോട്ടെ മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് പി പ്രേമരാജന് നഗരത്തിന്റെ സ്നേഹാദരവ്. കോഴിക്കോട് ടൗൺഹാളിൽ നടന്ന ‘പ്രേമേട്ടന് സ്നേഹാദരം’ പരിപാടി കോര്‍പറേഷന്‍ മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉപഹാരം സമര്‍പ്പിച്ചു. അഡ്വ. കെ ജയന്ത് എംഎല്‍എ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി വി ബാലന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ പ്രേമരാജിനുള്ള സഹായധനം കൈമാറി. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അജിത, കോഴിക്കോട് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സാറാ ജാഫര്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജര്‍ കെ കെ ബാലന്‍ മാസ്റ്റര്‍, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത്ത്, എ പി കുഞ്ഞാമു എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷിബു ടി ജോസഫ് സ്വാഗതവും സ്വാഗതസംഘം ട്രഷറര്‍ എം ടി വിധുരാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൂക്കാട് കലാലയം ഒരുക്കിയ ടോട്ടോചാന്‍ എന്ന നാടകവും അരങ്ങേറി.
ജനയുഗം ദിനപത്രത്തിൽ ഫോട്ടോ ജേർണലിസ്റ്റായ പ്രേമരാജൻ വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലാണ്. രോഗാവസ്ഥയിലും കർമ്മ നിരതനായ പ്രേമരാജനെ ചേർത്തു നിർത്തുന്നതിനായാണ് കാലിക്കറ്റ് പ്രസ് ക്ലബിന്റെയും ജനയുഗത്തിന്റെയും സിപിഐ കോഴിക്കോട് ജില്ലാ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്.










