Latest

ഒന്നര ലക്ഷം പ്രവാസികളെ അംഗങ്ങളാക്കും 

Nano News

കോഴിക്കോട്: ജില്ലയിൽ ഒന്നര ലക്ഷം പ്രവാസികളെ അംഗങ്ങളാക്കാൻ കേരള പ്രവാസി സംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. കോഴിക്കോട് ഗ്രാൻഡ് ഓഡിറ്റോയത്തിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ സജീവ്കുമാർ അധ്യക്ഷനായി. ആഗസ്റ്റ്‌ 7,8,9 തിയ്യതികളിൽ തിരൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. ഒൻപതാം തിയ്യതി നടക്കുന്ന പൊതു പ്രകടനത്തിൽ ജില്ലയിൽ നിന്നും കുടുംബങ്ങളുൾപ്പെടെ 5000 പ്രവാസികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധിസമ്മേളനം എട്ടിനു മുൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സലിം മണാട്ട്, മഞ്ഞക്കുളം നാരായണൻ, ദേവിക സുധീന്ദ്രൻ, സൈനബ എം കെ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി വി ഇഖ്ബാൽ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എം സുരേന്ദ്രൻ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!