കോഴിക്കോട്:വടകരയിൽ അധ്യാപികമാർ എം.ഡി.എം.എ. ഇടപാടിൽ അറസ്റ്റിലായ സംഭവം അന്വേഷണം സംപേരാമ്പ്ര ബി.ആർ.സി.യിലെ താൽക്കാലിക അധ്യാപികമാർ ലഹരിമരുന്ന് ഇടപാടിൽ അറസ്റ്റിലായ സംഭവത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കേസിന്റെ പ്രധാന കണ്ണികളെ കുടുക്കാൻ കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ വടകര സി.ഐ. ചുമതലക്കാരനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
നിലവിൽ റിമാൻഡിലുള്ള അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പോലീസ് കോടതിയിൽ അപേക്ഷ നൽകും. ലഹരി ശൃംഖലയിലെ പ്രധാന പ്രതികളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായാണ് വിവരം. വരുന്ന ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.










