LatestSabari mala News

ശബരിമല സ്വർണ്ണ കൊള്ള;ദേവസ്വം മുൻ പ്രസിഡണ്ട് പി എസ് പ്രശാന്ത് SIT കസ്റ്റഡിയിൽ

Nano News

തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയില്‍.തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. ദ്വാരപാലക പാളികള്‍ കൊണ്ടുപോയ കേസിലാണ് നടപടി.ഇദ്ധേഹത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. മൂന്ന് തവണ പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു. റിമൻ്റ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എന്തെല്ലാം കുറ്റമാണെന്ന് അറിയുവാൻ സാധിക്കൂ. ദ്വാരപാലക പാളി കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 2025 ൽ എടുത്ത കേസ്സിൽ പി.എസ് പ്രശാന്തിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് SIT കണ്ടെത്തിയിരുന്നു


Reporter
the authorReporter

Leave a Reply

error: Content is protected !!