FootballGeneralLatestsportsWorld cup football

ലോക നെറുകയിൽ സ്പെയിൻ;ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക്

Nano News

നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.

പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്.

നിശ്ചിത സമയത്ത് ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് വിജയിയെ നിർണയിക്കാൻ എക്സ്ട്രാ ടൈം വേണ്ടിവന്നത്

രണ്ടാം പകുതിയുടെ അധികസമയത്ത് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് അർജന്റീന കളിച്ചത്

കളിയിൽ നിരവധി അവസരങ്ങൾ തുറന്നെടുത്തത് സ്പെയിൻ ആയിരുന്നെങ്കിലും അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ മികച്ച സേവകളാണ് അർജന്റീനയെ രക്ഷപ്പെടുത്തിയത്

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ നിക്കോ വില്യംസിന്റെ ഹെഡര്‍ പാസ് ഫെറാൻ ടോറസ് മികച്ച ഷോട്ടിലൂടെ വലയിലാക്കി

സ്പെയിന്റെ രണ്ടാം ലോക കിരീടമാണിത്

ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക്

ലോകകപ്പിന്റെ ഗോൾവേട്ടയിൽ താരമായി ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ.

ടൂർണമെന്റിൽ 10 ഗോളുകൾ നേടിയാണ് താരം ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ ലൂസേഴ്സ് ഫൈനലിൽ ഇരട്ട ഗോൾ നേടിയാണ് എംബാപ്പെ 10 ഗോൾ പൂർത്തിയാക്കിയത്.

ഇത് ആദ്യമായാണ് ഒരു താരം തുടർച്ചയായ രണ്ട് ലോകകപ്പിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്നത്.

എട്ട് ഗോളുമായി ഇതിഹാസതാരം ലയണൽ മെസ്സിയാണ് തൊട്ടുപിന്നിൽ.

റോഡ്രി ടൂർണമെന്റിന്റെ താരം

സ്പെയിൻ ക്യാപ്റ്റൻ റോഡ്രിക്ക് ഗോൾഡൻ ബോൾ പുരസ്കാരം

മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്പെയിന്റെ കാവൽക്കാരൻ ഉനായി സിമോണിന്


Reporter
the authorReporter

Leave a Reply

error: Content is protected !!