കോഴിക്കോട്: നാടക രചയിതാവും സംവിധായകനും തിരക്കഥകൃത്തുമായിരുന്ന എ ശാന്തകുമാറിന്റെ സ്മരണക്കായി പുരോഗമനകലാ സാഹിത്യസംഘം ഏർപ്പെടുത്തിയ പ്രഥമ ശാന്തകുമാർ നാടക രചന അവാർഡിന് പ്രശസ്ത നാടകരചയിതാവും സംവിധായകനുമായ റഫീഖ് മംഗലശ്ശേരി അർഹനായി. ‘ഉടലുകൾക്ക് തീപിടിക്കുമ്പോൾ’ എന്ന നാടകത്തിനാണ് പുരസ്ക്കാരം. സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ രചനാ മത്സരത്തിൽ ഇരുപത്തഞ്ചോളം നാടകങ്ങളിൽ നിന്നാണ് ജൂറി അംഗങ്ങളായ സതീഷ് കെ സതീഷ്, ഗിരീഷ് കളത്തിൽ, സുലൈമാൻ കക്കോടി എന്നിവർ മികച്ച രചയിതാവിനെ തെരഞ്ഞെടുത്തത്. 10001 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം 16ന് വൈകിട്ട് കോഴിക്കോട് ടൗൺ ഹാളിൽ വെച്ചു ചേരുന്ന ‘അശാന്തം’എന്ന ശാന്തൻ അനുസ്മരണ പരിപാടിയിൽ സമർപ്പിക്കും










