Latest

സൗഹൃദം കൈയ്യൊപ്പിട്ട ഓട്ടോഗ്രാഫ് ‘ 96

Nano News

കോഴിക്കോട്: ‘ഈ കലാലയവും ഇവിടെ പിറന്ന കൂട്ടുകെട്ടും അത്രമേല്‍ പ്രിയപ്പെട്ടതാണ്..’ നിറങ്ങള്‍ ചാലിച്ച് ഓര്‍മപ്പുസ്തകത്തിന്റെ താളില്‍ അവര്‍ ഒരിക്കല്‍ കൂടി ഇങ്ങനെ എഴുതി. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് 1996-1998 ബാച്ച് പ്രീ ഡിഗ്രി വിദ്യാർത്ഥികളാണ് 30 വർഷങ്ങൾക്ക് ശേഷം വീണ്ടും കാമ്പസിൽ ഒത്തുചേർന്നത്. ‘ഓട്ടോഗ്രാഫ് ’96’ എന്ന പേരിൽ നടന്ന പുനസമാഗമത്തിന്റെ ഉദ്ഘാടനം കോർപറേഷൻ ഡെപ്യൂട്ടി മേയറും കോളജിന്റെ മുൻ പ്രിൻസിപ്പലുമായ ഡോ. എസ് ജയശ്രീ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ലഫ്. കേണൽ വിപിൻനാഥ് പി (റിട്ട ) അധ്യക്ഷത വഹിച്ചു. പി ഷൈനി, സി കെ ജംഷീദ്, കെ അനൂപ്, സംഗീത, ഹരീഷ്, കെ കണ്ണന്‍ സംസാരിച്ചു. പരിചയം പുതുക്കല്‍, റീല്‍സ് ഓഫ് മെമ്മറീസ് പ്രദര്‍ശനം, ക്ലാസ് ഫോട്ടോ സെഷന്‍, വിട പറഞ്ഞ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമുള്ള സ്മരണാഞ്ജലി, കാമ്പസ് വിസിറ്റ് എന്നിവ നടന്നു. ബാച്ച് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ടി സുമേഷ്, എം ബിജി, കെ ബിന്ദു, വി സി പ്രശാന്ത്, ടി വി ജോഷി, ഡോ. രമീള ദേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Follow this link to join NANO NEWS

👇

https://chat.whatsapp.com/JuSsYCXnHQP5WYIIXAtoZU?s=sh&p=a&mlu=1


Reporter
the authorReporter

Leave a Reply

error: Content is protected !!