കോഴിക്കോട്: അമിതമായ ഡിജിറ്റൽ ആസക്തിക്കെതിരെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ബ്രഹ്മാകുമാരീസ് ആഭിമുഖ്യത്തിൽ ‘ഡിജിറ്റൽ വെൽനെസ്’ പഠനക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ബാലൻസ് എങ്ങനെ നിലനിർത്താം, സ്ട്രെസ് കുറയ്ക്കാനുള്ള ലളിതമായ മാർഗങ്ങൾ, പോസിറ്റീവ് ചിന്തയും മനഃശാന്തിയും തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ബി കെ ശ്രീജിത്ത് ഭായ് ക്ലാസെടുത്തു. ബ്രഹ്മാകുമാരീസ് കോഴിക്കോട് സെന്ററിൽ നടന്ന പരിപാടിയിൽ ബി കെ ശ്രീജിത്ത് ഭായ് ക്ലാസെടുത്തു. ബി കെ ജലജ ബഹൻജി, ബി കെ ഷീജ സിസ്റ്റർ, ബി കെ ഷീബ സിസ്റ്റർ, ഡോ. അനിൽ മേനോൻ, ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ബി കെ ബിഗേഷ് നന്ദി രേഖപ്പെടുത്തി.










