ArtLatest

തലക്കുളത്തൂരിൽ വയനപക്ഷാചരണത്തിൻ്റെ ഭാഗമായി മുതിർന്ന പ്രാദേശികപ്രതിഭകളെ ആദരിച്ചു

Nano News

കോഴിക്കോട്:- തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വായനപക്ഷാചരണത്തി ൻ്റെ ഭാഗമായി പ്രദേശത്തെ മുതിർന്ന കലാസാഹിത്യ പ്രതിഭകളെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടിയിൽ വെച്ചാണ് ആദരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രബിത ചീരോത്ത് ബഷീർ അനുസ്മരണപരിപാ ടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും പ്രതിഭകൾക്ക് ഉപഹാരവും പ്രശസ്തിപത്രവും നൽകി ആദരിക്കുകയും ചെയ്തു.
എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശശികുമാർ ചേളന്നൂർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സാംസ്കാരികമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് പേരെയാണ് ഗ്രാമപഞ്ചായത്ത് ആദരിച്ചത്.
സിനിമാ നാടക നടൻ ആർ കെ നമ്പ്യാർ ,നാടക രചയിതാവ് രാജു ടി പാവയിൽ, ചിത്രകാരൻ സി കെ ആർ തലക്കുളത്തൂർ,നോവലിസ്റ്റ് ചെമ്പോളി ശ്രീനിവാസൻ,സംഗീത സംവിധായകൻ മനോജ് പുറക്കാട്ടിരി ,നാദസ്വരം വിദ്വാൻ അശോകൻ തലക്കുളത്തൂർ,മാപ്പിളപ്പാട്ട് ഗായകൻ ആലി കെ ടി കട്ടയാട്ട്, കാഥിക പ്രമീള മുകുന്ദൻ എന്നിവരാണ് ആദരവിനർഹരായവർ.


ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി ദിവാകരൻ, യൂഫ്സീന ടീച്ചർ, കെപി ഗിരിജ,പഞ്ചായത്തംഗം എ എം ജയശ്രീ ടീച്ചർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ രാജേഷ് ശങ്കർ , സംസ്കാ രസാഹിതി കൺവീനർ സി എം ശശിധരൻ മാസ്റ്റർ, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി പികെ അനിൽകുമാർ,യുവകലാസാഹിതി പ്രതിനിധി പിഎം ജമാൽ, സി എച്ച് മുഹമ്മദ് കോയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എ എം മുഹമ്മദ് റിയാസ്,നന്മ കലാസാംസ്കാരികവേദി പ്രസിഡൻ്റ് വി കരുൺ കുമാർ ,ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി ഷിജു പാവയിൽ എന്നിവർ ആശംസകളർപ്പിച്ചു.
തുടർന്ന് നടന്ന ബഷീർ സാഹിത്യസംവാദത്തിൽ ജോബി മാത്യു,ബാലു പൂക്കാട്,ഡോ. പി ശ്രീമാ നുണ്ണി , സി പ്രകാശൻ മാസ്റ്റർ, റാഷിദ് പുറാ യിൽ, എ എം ജയശ്രീ എന്നിവർ പങ്കെടുത്തു.
വായനപക്ഷാചരണം പ്രോഗ്രാം കോ ഓർഡിനേറ്റർ ഗിരീഷ് ആമ്പ്ര സ്വാഗതവും പഞ്ചായത്തംഗം രമ്യ പെരൂളി നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!